കൊല്ലം: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുനലൂരില്‍ ആണ് സംഭവം.
പിറവന്തൂര്‍ സ്വദേശി അനീഷ് (39) ആണ് മരിച്ചത്.കുരിയോട്ടുമല ഫാമില്‍ വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു അനീഷ്. വൈദ്യുതാഘാതമേറ്റ് വീണ അനീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
















