പത്തനംതിട്ട: റാന്നി ഭാഗത്ത് പമ്പാനദിയില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് വലിയതുറയില്‍ ഷൈനു (45) വാണ് മരിച്ചത്. റാന്നി ഭാഗത്തെ ഭജനമഠം കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഓട്ടോഡ്രൈവര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലില്‍ കടവില്‍ നിന്ന് 20 മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തി.
ഭാര്യയുടെ നാടായ റാന്നി പുതുശ്ശേരിമല ഭാഗത്താണ് ഇയാള്‍ നേരത്തെ താമസിച്ചിരുന്നത്. വിവാഹമോചനംനേടിയശേഷം സ്വന്തം നാടായ വലിയതുറയിലേക്ക് താമസം മാറ്റിയിരുന്നു. എങ്കിലും ജോലി തേടി ഇടയ്‌ക്ക് റാന്നിയില്‍ വരുമായിരുന്നു. അത്തരമൊരു വരവിലാണ് അപകടമുണ്ടായത്.സ്‌കൂള്‍ വിദ്യാര്‍ഥികളായ ശ്രിജിത്തും സിദ്ധാര്‍ത്ഥുമാണ് മക്കള്‍.
















