കോയമ്പത്തൂര്‍: വഞ്ചനാക്കേസില്‍ പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ സുനില്‍ ദാസിന് ജാമ്യം.അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത് പരിഗണിച്ച് ഒരു ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്ഥയോടെയാണ് മുംബൈ ബോറിവ്ലി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
വാരിയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ തിരുനാവായ സ്വദേശി മാധവ വാരിയര്‍ നല്‍കിയ വഞ്ചനക്കേസിലാണ് ജൂണ്‍ 6 ന് സുനില്‍ ദാസ് അറസ്റ്റിലായത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വാങ്ങിയ 5.5 കോടിയും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച 25 കോടി രൂപയും നല്‍കാതിരുന്നതോടെയാണ് നിയമ നടപടി തുടങ്ങിയത്.
കോയമ്പത്തൂര്‍ പൊലീസ് ആണ് സുനില്‍ദാസിനെ അറസ്റ്റുചെയ്തിരുന്നത്. മധുരയിലെ ഒളിയിടത്തില്‍ നിന്നാണ് സുനില്‍ദാസിനെ പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായി കമലേശ്വരന്‍ നല്‍കിയ പരാതിയിലാണ് നടപടി. റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാട്ടി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചു കിട്ടാതെ വന്നതോടെയാണ് കമലേശ്വരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
















