Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

റാണി ദുര്‍ഗാവതിയുടെ 501-ാം ജന്മവാര്‍ഷികം ആചരിച്ച് രാജ്യം;ആധുനിക വനിതകളുടെ ജൈത്രയാത്രയ്‌ക്ക് വഴിയൊരുക്കിയ രാജ്ഞി

സാവിത്രി ഠാക്കൂര്‍ by സാവിത്രി ഠാക്കൂര്‍
Oct 11, 2025, 10:54 am IST
in Article

മന്ത്രാലയങ്ങള്‍, നയങ്ങള്‍, അഭിമാന പദ്ധതികള്‍ എന്നിവ ഭാരതത്തിന്റെ സങ്കല്‍പങ്ങളിലേക്ക് കടന്നു വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, യുവതിയായ ഒരു രാജ്ഞി സധൈര്യം യുദ്ധമുന്നണിയിലേക്കെടുത്ത് ചാടുകയും, കീഴടങ്ങല്‍ ആഹ്വാനങ്ങളെ തള്ളി ആത്മാഭിമാനവും സാഹസികതയും സ്വധര്‍മ്മപാലനവും മുഖമുദ്രയാക്കി പോരാടുകയും ചെയ്തു. യോദ്ധാവായ രാജ്ഞി എന്ന നിലയിലും ശൗര്യത്തിന്റെ പ്രതിരൂപമായും മധ്യ ഭാരതത്തിലുടനീളം സ്മരിക്കപ്പെടുന്ന റാണി ദുര്‍ഗ്ഗാവതി, പൊതുജീവിതം, ബിസിനസ്സ്, ശാസ്ത്രം, പൗരധര്‍മ്മം എന്നിവയെ പുനരാവിഷ്‌കരിക്കുന്ന രാജ്യത്തെ സ്ത്രീ സമൂഹത്തെ സദാ ഉത്തേജിപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ യുദ്ധമുന്നണികള്‍ മുതല്‍ ആധുനിക ഭാരതത്തെ രൂപപ്പെടുത്തുന്ന നയങ്ങള്‍ വരെയുള്ള നൈരന്തര്യത്തിന്റെ സചേതനമായ ചരടായി നിലകൊള്ളുന്ന റാണിയുടെ കഥകളും അത് പ്രതിഫലിപ്പിക്കുന്ന മൂല്യങ്ങളും അവരുടെ 501-ാം ജന്മവാര്‍ഷികത്തില്‍ നമ്മുടെ ഓര്‍മ്മകളെ ജ്വലിപ്പിക്കുന്നു.

ധീരതയുടെ നേര്‍ ചിത്രം

റാണി ദുര്‍ഗ്ഗാവതി സ്വന്തം ജീവിതത്തെ ഒരു ഇതിഹാസമാക്കി മാറ്റി. അധിനിവേശ ശക്തികളെ സധൈര്യം നേരിട്ട അവര്‍, സ്വന്തം സാമ്രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. മുന്നില്‍ നിന്ന് നയിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തു. കേവലം പ്രാദേശിക ഭരണാധികാരി എന്ന നിലയില്‍ നിന്ന് ദേശീയതയുടെ പ്രതീകമാക്കി ഇതവരെ ഉയര്‍ത്തി. കഥകളിലും സ്മാരകങ്ങളിലും ഇന്‍ഡോര്‍ അടക്കമുള്ള മധ്യഭാരതത്തിലെ നഗരങ്ങളിലും പ്രാദേശിക സംസ്‌കാരങ്ങളിലും ഇന്നും റാണി ദുര്‍ഗ്ഗാവതി ധീരസ്മരണയായി നിലനില്‍ക്കുന്നു.

പ്രതീകാത്മകതയില്‍ നിന്ന് നയരൂപീകരണത്തിലേക്ക്

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയവും അനുബന്ധ വകുപ്പുകളും ചേര്‍ന്ന് നയിക്കുന്ന ആധുനിക ഭാരതത്തിന്റെ വനിതാ ക്ഷേമത്തിന്റെയും ശാക്തീകരണത്തിന്റെയും അന്തരീക്ഷം റാണി ദുര്‍ഗ്ഗാവതി പ്രതിനിധാനം ചെയ്ത പരിവര്‍ത്തനത്തിന്റെയും സമാന ലക്ഷ്യങ്ങളുടെയും സമന്വയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. രാജ്ഞി തന്റെ ഭൂപ്രദേശങ്ങളെയും ജനങ്ങളെയും മുന്നില്‍ നിന്ന് സംരക്ഷിച്ചത് പോലെ, വിവിധ മേഖലകളിലെ വനിതകളുടെ അവകാശങ്ങള്‍, സ്വീകാര്യത, അവസരങ്ങള്‍ എന്നിവ സംരക്ഷിക്കാനും വിപുലീകരിക്കാനും സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.
വിദ്യാഭ്യാസവും സാമൂഹിക സമത്വവും: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ലിംഗപരമായ വിടവുകള്‍ നികത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പദ്ധതികള്‍ ദീര്‍ഘകാല പരിവര്‍ത്തനത്തിന് അടിത്തറ പാകുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം, ആത്മവിശ്വാസം, അഭിലാഷം എന്നിവ ശാക്തീകരിക്കപ്പെടുമ്പോള്‍ നേതൃഗുണങ്ങളും വളരും.

സാമ്പത്തിക ശാക്തീകരണവും സംരംഭകത്വവും: നൈപുണ്യ വികസന സംരംഭങ്ങള്‍ മുതല്‍ വായ്‌പയും വിപണി പ്രവേശനവും വരെയുള്ള നടപടികള്‍, ഭരണനിര്‍വ്വഹണത്തിന്റെയും തീരുമാനമെടുക്കല്‍ പ്രക്രിയയയുടെയും ആധുനിക ആഖ്യാനങ്ങളായ വാണിജ്യ, തൊഴില്‍ മേഖലകളുടെ നേതൃത്വത്തിലേക്ക് ചുവടുവയ്‌ക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്നു.
സുരക്ഷയും നിയമം മൂലമുള്ള സംരക്ഷണവും: വണ്‍ സ്റ്റോപ്പ് സെന്ററുകളും ഹെല്‍പ്പ് ലൈനുകളും വനിതകളുടെ അവകാശങ്ങളും പൗര പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഭയം അവരുടെ തൊഴിലിനെയോ അഭിപ്രായസ്വാതന്ത്ര്യത്തെയോ പരിമിതപ്പെടുത്തുന്നില്ല.

ആരോഗ്യവും മാതൃ പരിചരണവും: മാതൃ ആരോഗ്യത്തിനും പോഷകാഹാരത്തിനുമുള്ള പദ്ധതികള്‍ വനിതാ ക്ഷേമത്തിനുള്ള നിക്ഷേപങ്ങളായി വര്‍ത്തിക്കുന്നു. ഇത് സുസ്ഥിരമായ പൊതുജന ഇടപെടലും നേതൃപരമായ പങ്കും സാധ്യമാക്കുന്നു.

അടിസ്ഥാനതലത്തിലുള്ള ഭരണനിര്‍വ്വഹണവും പ്രാതിനിധ്യവും: പഞ്ചായത്തുകളിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ രാഷ്‌ട്രീയ പരിവര്‍ത്തനത്തിനായി റാണി ദുര്‍ഗ്ഗാവതി മുന്നോട്ടു വച്ച ആശയത്തെ പ്രതിധ്വനിപ്പിക്കുന്നു.

ജീവിതവും നേട്ടങ്ങളും പുരോഗതിയുടെ അളവുകോല്‍

സ്ത്രീ സാക്ഷരതയിലും മിക്ക മേഖലകളിലെയും തൊഴില്‍ ശക്തി പങ്കാളിത്തത്തിലും വര്‍ദ്ധനവ്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ വനിതകളുടെ എണ്ണത്തിലെ വര്‍ദ്ധന, സ്ത്രീ സംരംഭകത്വത്തിലെ ദ്രുതഗതിയിലുള്ള മുന്നേറ്റം, സുരക്ഷയെയും തുല്യ അവസരത്തെയും കുറിച്ചുള്ള സംഭാഷണങ്ങള്‍ എന്നിവ പൊതുവെ ദൃശ്യമാണ്. ഈ മാറ്റങ്ങള്‍ വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല; വനിതകള്‍ സ്വയം സജ്ജരാകുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ സമൂഹത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് റാണി ദുര്‍ഗ്ഗാവതിയുടെ ജീവിതം പഠിപ്പിച്ച തത്വത്തിന്റെ ആധുനികമായ പ്രകടീകരണങ്ങളാണവ.

റാണി ദുര്‍ഗ്ഗാവതിയുടെ പൈതൃകം ആധാരശില

റാണി ദുര്‍ഗ്ഗാവതിയുടെ മാതൃകയെ അമൂല്യമാക്കുന്നത് രണ്ട് ഗുണവിശേഷങ്ങളാണ്: ധാര്‍മ്മികവും പ്രായോഗികവുമായ വശങ്ങള്‍. ധാര്‍മ്മികമായി, അവര്‍ അന്തസ്സും ധൈര്യവും ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിപ്പിടിച്ചു. പ്രായോഗികതലത്തില്‍, വനിതകളെ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരായും പൊതുക്ഷേമത്തിന്റെ സംരക്ഷകരായും സാധാരണവത്കരിച്ചു. തലമുറകളായി ഭാരതത്തിന്റെ പൗര ധര്‍മ്മത്തിന്റെ ഭാഗമായ ആ ദ്വിമുഖ പൈതൃകം, വനിതാ ശാക്തീകരണ നയങ്ങള്‍ക്ക് വേരൂന്നാന്‍ കഴിയുന്ന സാമൂഹിക പരിസരം സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

വികസിത ഭാരതത്തിനായുള്ള പുതിയ ദര്‍ശനം

വികസിത രാഷ്‌ട്രത്തിനായുള്ള – രാജ്യം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമായ വികസിത ഭാരതത്തിനായുള്ള പുതിയ ദര്‍ശനം ഭാരതം പിന്തുടരുമ്പോള്‍, ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്: വനിതകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പരിവര്‍ത്തനത്തിന്റെ വ്യാപ്തി, ആഴം, തുല്യത എന്നിവയിലൂടെ വികസനത്തെ നോക്കിക്കാണുക . ”സ്ത്രീ കേന്ദ്രീകൃതമായ വികസിത ഭാരതം” എന്ന ദര്‍ശനം വനിതകളുടെ പങ്കാളിത്തത്തെ കേന്ദ്ര വികസന സൂചകമായി കണക്കാക്കുന്നു. പ്രായോഗികമായി, അതിനര്‍ത്ഥം പ്രധാന ക്ഷേമ സൂചകങ്ങള്‍ മാത്രമല്ല, സമസ്ത മേഖലകളിലും (ബോര്‍ഡുകള്‍, പൊതുസേവനം, സാമൂഹികസ്ഥാപനങ്ങള്‍) വനിതകളുടെ നേതൃത്വത്തിന്റെ പുരോഗതി മാനദണ്ഡമാക്കുക എന്നാണ്.

ഭൂതകാല ശൗര്യത്തെ ഭാവി വാഗ്ദാനങ്ങളുമായി സമന്വയിപ്പിക്കുന്ന റാണി ദുര്‍ഗ്ഗാവതിയുടെ കഥ ഒരു അപ്രസക്തമായ ഏടല്ല; ഭാരതത്തിന് എന്തായിത്തീരാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള സജീവ അനുമാനമാണിത്. പൊതു നിയതി രൂപപ്പെടുത്താനുള്ള വനിതകളുടെ അവകാശത്തിന്റെ പ്രഖ്യാപനമായിരുന്നു അവരുടെ വിപദിധൈര്യം. ഇന്ന്, സ്‌കൂളുകളിലൂടെയും ആശുപത്രികളിലൂടെയും നിയമങ്ങളിലൂടെയും ഉപജീവനമാര്‍ഗ്ഗങ്ങളിലൂടെയും സുരക്ഷിതമായ തെരുവുകളിലൂടെയും ബോര്‍ഡുകളിലെ തുല്യതയിലൂടെയും ആ ആശയത്തെ ഒരു ശാശ്വത യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ ഭാരതത്തിലെ മന്ത്രാലയങ്ങളും പൊതു സമൂഹവും പൗരന്മാരും ചുമതലപ്പെട്ടിരിക്കുന്നു. വികസിത ഭാരതത്തിന്റെ സ്പന്ദനം അളക്കുന്നത് വനിതാ ശാക്തീകരണത്തിന്റെ അളവ് കോല്‍ മുഖേനയാണെങ്കില്‍, റാണി ദുര്‍ഗ്ഗാവതിയെ ആദരിക്കുക എന്നാല്‍ ആ ശക്തിയെ സാര്‍വത്രികമാക്കുക എന്നര്‍ത്ഥം.

അന്തിമ വിശകലനത്തില്‍, രാജ്ഞിയുടെ പൈതൃകം ഒരു ശിലാ സ്മാരകമായിരിക്കില്ല, മറിച്ച്, കോടിക്കണക്കിന് വരുന്ന വനിതകള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും മുന്നില്‍ നിന്ന് നയിക്കുന്ന ഒരു രാഷ്‌ട്രമായിരിക്കും – കുടുംബങ്ങളിലായാലും, വിപണികളിലായാലും, ശാസ്ത്രമേഖലയിലായാലും, ഭരണനിര്‍വ്വഹണത്തിലായാലും 21-ാം നൂറ്റാണ്ടില്‍ ധൈര്യത്തിന്റെയും കാര്യവിചാരത്തിന്റെയും പൈതൃകത്തെ അവര്‍ മുന്നോട്ട് നയിക്കും.

Tags: Rani Durgavati501st birth anniversary
സാവിത്രി ഠാക്കൂര്‍
സാവിത്രി ഠാക്കൂര്‍
കേന്ദ്ര വനിതാ-ശിശുവികസന വകുപ്പ് സഹമന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.