തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇഡി സമൻസ് അയച്ചത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല.
അതേസമയം, സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ ഇഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം.
പിണറായി വിജയൻറെ വിദേശ യാത്രകളിൽ മകനുമായി നടത്തുന്ന കൂടിക്കാഴ്‍ചകൾ ചില അവിശുദ്ധ ഇടപാടുകളുടെ ഭാഗമാണെന്ന് നേരത്തെ തന്നെ ശ്രുതി ഉയർന്നിരുന്നു.കേരളത്തിലെ എ ഐ ക്യാമറ അഴിമതി വിവാദത്തിലും വിവേകിന്റെ പേര് ഉയർന്നു കേട്ടിരുന്നു.
















