തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍.നിലവില്‍ വഹിക്കുന്ന എക്സൈസ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് പുതിയ പദവി കൂടി നല്‍കിയത്.
ബറ്റാലിയന്‍ എ ഡി ജി പി ആയിരിക്കെ അജിത് കുമാറിനെ രണ്ടുമാസം മുന്‍പാണ് എക്സൈസ് കമ്മീഷണറായി നിയമിച്ചത്. എക്സൈസ് കമ്മീഷണര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവികള്‍ എക്സൈസ് വകുപ്പിന് കീഴിലുളളതാണ് എന്ന നിലയിലാണ് നിയമനമെന്നാണ് സൂചന.
തൃശൂര്‍ പൂരം അലങ്കോലപ്പെടല്‍, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നിങ്ങനെ അജിത് കുമാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അനധികൃത സ്വത്ത് സമ്പാദനം ആരോപണവും ഉയര്‍ന്നിരുന്നു.
















