ആലുവ : നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി. പറവൂർ കെടാമംഗലം പുത്തൻ വീട്ടിൽ അശ്വന്ത് ( 20) , പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ വീട്ടിൽ അഭിഷേക് (19) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോയാണ് ഉത്തരവിട്ടത്. കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്ക് മരുന്ന് കച്ചവടം തുടങ്ങിയ കേസുകളിൽ അശ്വന്ത് പ്രതിയാണ്. മോഷണം, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യം തുടങ്ങിയ കേസുകളിലും അഭിഷേക് പ്രതിയാണ്.
13.890 ഗ്രാം മെത്തഫെറ്റമിൻ കൈവശം വച്ചതിന് നോർത്ത് പറവൂർ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വന്ത് പ്രതിയായതിനെ തുടർന്നാണ് നാടുകടത്തിയത്. മൊബൈൽ ഫോണുകൾ മോഷണം ചെയ്തതിന് ഏലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് അഭിഷേകിനെ കാപ്പ ചുമത്തി നാട് കടത്തിയത്.
















