തിരുവനന്തപുരം: മരുന്ന് മാറി വിതരണത്തിനെത്തിച്ച കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി റീജണല്‍ കാന്‍സര്‍ സെന്‌റര്‍ അറിയിച്ചു. ഗ്ലോബല ഫാര്‍മ എന്ന കമ്പനിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുന്ന കീമോതെറാപ്പി ഗുളികയുടെ പേരെഴുതിയ പാക്കറ്റില്‍, ബ്രെയിന്‍ ക്യാന്‍സറിനുള്ള മരുന്ന് എത്തിച്ചതായി ആര്‍സിസി കണ്ടെത്തിയിരുന്നു. രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിന് മുമ്പേ പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രോഗികള്‍ക്ക് മരുന്ന് മാറി നല്‍കിയിട്ടില്ല. രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍സിസി വ്യക്തമാക്കി. ആര്‍സിസി ജീവനക്കാരാണ് പിഴവ് കണ്ടെത്തി സംസ്ഥാന ഡ്രഗ് കണ്ട്രോളറെ അറിയിച്ചത്.
സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് മരുന്ന് കമ്പനിക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്.
















