തൃശൂര്‍: പ്ലസ്ടു സ്‌കൂള്‍ അധ്യാപകന്‍ 68.6 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. സിറ്റി പൊലീസ് ഡാന്‍സാഫ് ടീമും ഈസ്റ്റ് പൊലീസും ചേര്‍ന്നു തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂര്‍ തൂവക്കുന്ന് കണ്ണന്‍കോട് കോളോത്ത് വീട്ടില്‍ കെ. രാഖില്‍ (29) ആണ് പിടിയിലായത്. 2024ല്‍ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാന്‍ ഇയാളെ ബംഗളുരുവില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ വിചാരണയ്‌ക്കായി കണ്ണൂരില്‍നിന്നു കോടതിയിലേക്ക് വരുമ്പോഴാണ് വീണ്ടും പിടികൂടിയത്.എംഎസ്സി സുവോളജി, എംഎ, എംഎഡ്, എന്റമോളജിയില്‍ പിഎച്ച്ഡി എന്നിങ്ങനെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുണ്ട് രാഖിലിന്. പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. കുന്നംകുളം സ്വദേശി റിഹാസിന്റെ നിര്‍ദേശാനുസരണമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണു രാഖിലിന്റെ മൊഴി.
















