കോഴിക്കോട്: മുക്കത്ത് സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്.
പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചതോടെ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരന്‍ തെറിച്ച് വീണു.തുടര്‍ന്ന് ബസിടിച്ചുകയറി.
മുക്കം നോര്‍ത്ത് കാരശേരിയില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
















