തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുക്കിംഗ് ഗ്യാസ് ചോര്‍ന്ന് തീപിടിച്ച് വീട്ടമ്മ മരിച്ചു. മുട്ടയ്‌ക്കാട് സ്വദേശിനി സുനിതകുമാരിയാണ് (40) മരിച്ചത്. ചായ തിളപ്പിക്കുന്നതിനിടെയാണ് സംഭവം. തീ വസ്ത്രത്തിലേക്കു പടര്‍ന്നതോടെ നിലവിളി കേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേര്‍ന്ന് ഉടന്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടസമയത്ത് മകന്‍ അഖില്‍ വീട്ടിലുണ്ടായിരുന്നു. മകള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. വീടിന് സമീപം ബേക്കറി നടത്തുകയാണ് സുനിതകുമാരി.
















