ഹൈദരാബാദ് :പ്രവാചകനെതിരായി പ്രസ്താവന നടത്തിയതിന് തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജാസിങ്ങിനെതിരെ കേസ്. ഷാ അലി ബന്‍റ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദസറ ആഘോഷത്തിനിടെയാണ് പ്രവാചകനെതിരെ രാജാ സിങ്ങ് പരാമര്‍ശം നടത്തിയതെന്ന് പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐടി നിയമത്തിലെ 61, 67 വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
മതനിന്ദ കലര്‍ന്ന കമന്‍റാണിതെന്ന് ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. കടുത്ത ഭാഷയില്‍ മറുപടി നല്‍കുന്ന പ്രാസംഗികനാണ് ടി രാജാസിങ്ങ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് ഫെയ്സ് ബുക്ക് ഗ്രൂപ്പുകളും ഈയിടെ നീക്കം ചെയ്തിരുന്നു. വിദ്വേഷപരാമര്‍ശം നടത്തുന്നു എന്ന് ആരോപിച്ച് ഇന്ത്യ ഹെയ്റ്റ് ലാബ് (ഐഎച്ച് എല്‍) നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഫെയ്സ് ബുക്ക് ഗ്രൂപ്പുകളും നീക്കം ചെയ്തത്. ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ 10 ലക്ഷം പേര്‍ അംഗങ്ങളാണെങ്കില്‍ ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ 1.55 ലക്ഷം പേര്‍ ഫോളോവേഴ്സാണ്.
ഇദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന പ്രസ്താവനകള്‍ ഇപ്പോഴും പുതിയ പുതിയ ഫെയ്സ്ബുക്ക് പേജുകള്‍ സൃഷ്ടിച്ച് ഇദ്ദേഹത്തിന്റെ ആരാധകര്‍ പങ്കുവെയ്‌ക്കുന്ന പതിവുണ്ട്.
















