തിരുവനന്തപുരം:ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കും.
2019ലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശില്‍പങ്ങളുടെ വാറണ്ടി റദ്ദാക്കും.
വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൂടുതല്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.ഇപ്പോള്‍ അടുത്ത മണ്ഡല-മകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















