കരുനാഗപ്പള്ളി : നടുവേദനയ്‌ക്കുള്ള ചികിത്സയ്‌ക്കിടെ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുമ്മുകാരന്‍ പിടിയില്‍.
കരുനാഗപ്പള്ളി കോര്‍ട്ട് കോംപ്‌ളക്‌സിനു സമീപമുള്ള വീട്ടില്‍ തിരുമ്മല്‍ കേന്ദ്രം നടത്തുന്ന ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു (സഹലേഷ് കുമാര്‍,54) ആണ് പിടിയിലായത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ച് ഇയാളുടെ തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്ത്രീ. തിരുമ്മലിനിടെ പ്രതി
അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് സ്്രതീ കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
















