ഗാസ: യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ സമാധാനക്കരാര്‍ ലംഘിച്ച് ഹമാസ്. ആയുധം ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ ഹമാസ് ഭീകരര്‍ ഇങ്ങിനെ ഒരു വ്യവസ്ഥ കരാറില്‍ പറഞ്ഞിട്ടില്ലെന്നാണ് പ്രതികരിക്കുന്നത്. ഹമാസ് ആയുധം ഉപേക്ഷിക്കണമെന്നത് ട്രംപിന്റെ സമാധാനക്കരാറിലെ വ്യവസ്ഥയാണെന്ന് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാന്നും ഇത് ഹമാസിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്‌ട്രീയപ്രേരിതമായ നീക്കമാണെന്നും ഹമാസ് വാദിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രംപിന്റെ ഇസ്രയേല്‍-ഹമാസ് സമാധാനക്കരാര്‍ പാളുമോ എന്ന ആശങ്കയിലാണ് ലോകം.
വാസ്തവത്തില്‍ ഹമാസ് ഭീകരര്‍ ആയുധം താഴെവെയ്‌ക്കണമെന്നത് ഗാസയിലെ സമാധാനക്കരാറിലെ ഒരു പ്രധാനവ്യവസ്ഥയാണ്. മാത്രമല്ല, ബന്ദികളാക്കി വെച്ചിരിക്കുന്ന ഇസ്രയേലികളെ ഹമാസ് ഇനിയും മോചിപ്പിച്ചിട്ടില്ല.
ഉടനെ സമാധാനകരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ വലിയ യുദ്ധം ഉണ്ടാകുമെന്ന് ട്രംപ് താക്കീത് ചെയ്തിരിക്കുകയാണ്. എന്നിട്ടും കൂസലില്ലാതെ മുന്നേറുകയാണ് ഹമാസ്. അതുപോലെ ഗാസയിലെ മുഴുവന്‍ പ്രദേശത്ത് നിന്നും സൈന്യം പിന്മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സമാധാനക്കരാറിന് വിലങ്ങു തടിയാകുമെന്ന് കരുതുന്നു.
















