കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് എസ് സുരേഷിനെതിരെയാണ് നടപടി.
ആഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷ് മദ്യപിച്ച നിലയില്‍ ഉണ്ടായിരുന്നത്.തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടുമെന്ന് അമിത് ഷാ അന്ന് പറഞ്ഞിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരവും നേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
















