Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ചുമസിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം : ചികിത്സ നൽകിയ ഡോക്ടർ അറസ്റ്റിൽ

‘കോൾഡ്രിഫ്’ (Coldrif) എന്ന ചുമസിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 08:04 am IST
in India

ഭോപ്പാൽ : മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ വിഷലിപ്തമായ ചുമസിറപ്പ് നൽകിയതിനെ തുടർന്ന് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ചികിത്സ നൽകിയ ഡോക്ടർ അറസ്റ്റിൽ. പരേസിയയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. ഭൂരിഭാഗം കുട്ടികൾക്കും ഇദ്ദേഹത്തിന്റെ ക്ലിനിക്കിലാണ് ചികിത്സ നൽകിയിരുന്നത്.

‘കോൾഡ്രിഫ്’ (Coldrif) എന്ന ചുമസിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുക്കുകയും ചെയ്തു. നേരത്തെ കോൾഡ്രിഫ് ചുമസിറപ്പിന്റെ വിൽപ്പന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6 % ഡൈഎഥിലീൻ ഗ്ലൈക്കോൾ എന്ന അതീവ വിഷാംശം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് നടത്തിയ പരിശോധനയിൽ സിറപ്പിന്റെ സാമ്പിൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി കോൾഡ്രിഫ്, നെക്‌സ്‌ട്രോ-ഡി എസ് (Nextro-DS) എന്നീ ചുമസിറപ്പുകളുടെ വിൽപ്പന മധ്യപ്രദേശ് സർക്കാർ നിരോധിച്ചു.  കോൾഡ്രിഫിന്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചപ്പോൾ, നെക്‌സ്‌ട്രോ-ഡി എസ് സിൻ്റേത് ലഭിക്കാനായി കാത്തിരിക്കുകയാണ്.

രോഗം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുട്ടികൾക്ക് ആദ്യം ജലദോഷവും നേരിയ പനിയും ആണ് വന്നത്. തുടർന്ന് ചുമസിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ നൽകിയപ്പോൾ അവർക്ക് സുഖം പ്രാപിക്കുന്നതായി തോന്നിയെങ്കിലും, ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ, മൂത്രത്തിന്റെ അളവ് പെട്ടെന്ന് കുറയുകയും സ്ഥിതി മോശമാവുകയും വൃക്കയിൽ അണുബാധയുണ്ടായി മരണപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ കിഡ്‌നി ബയോപ്‌സികളിലാണ് വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ സിറപ്പിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

അതേ സമയം ഈ മരണങ്ങൾ വളരെ ദുഃഖകരമാണ് എന്നും, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. സിറപ്പിന്റെ വിൽപ്പന മധ്യപ്രദേശിലുടനീളം നിരോധിച്ചു. സിറപ്പ് നിർമ്മിക്കുന്ന കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കും നിരോധനം ഏർപ്പെടുത്തുകയാണെന്നും അദ്ദേഹം ശനിയാഴ്ച ‘എക്സി’ൽ കുറിച്ചു.

Tags: doctorarrestchildrenMadhyapradeshCough syrup death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.