കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ഐടി ആക്ട് അടക്കം കേസില്‍ ഉള്‍പ്പെടുത്തി. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നതാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയാണ് പരാതി നല്‍കിയത്.
ഷാജന്‍ സ്‌കറിയ പുറത്തിറക്കിയ വീഡിയോയ്‌ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തു. ഭാരതീയ ന്യായ സംഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
















