ന്യൂദല്‍ഹി: മോദിയുടെ ഭരണം വന്നതിന് ശേഷം കഴിഞ്ഞ 12 വര്‍ഷമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പീഢനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഉടനെ 24 ന്യൂസ് ചാനലിന്റെ മാധ്യമപ്രവര്‍ത്തക ഗരിമ സിങ്ങ് ഇതിന് തക്കതായ മറുപടി നല്‍കി. കനയ്യ കുമാറിന്റെ വായ് അടപ്പിക്കുന്ന ശക്തമായ മറുപടിയായിരുന്നു ഗരിമ സിങ്ങ് നല്‍കിയത്.
കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് നിരവധി മാധ്യമപ്രവര്‍ത്തകരെ ക്രൂരമായാണ് പീഢിപ്പിച്ചതെന്നായിരുന്നു ന്യൂസ് 24ന്റെ ഗരിമ സിങ്ങ് പറഞ്ഞത്. മാത്രമല്ല, ഇതോടെ കനയ്യ കുമാര്‍ നിയന്ത്രണം വിട്ട് ഗരിമ സിങ്ങിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തുടങ്ങി.
അടിയന്തരാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ നിങ്ങളുടെ തലമുടി വെളുക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത് എന്നായിരുന്നു കനയ്യ കുമാറിന്റെ ചോദ്യം. വെളുത്ത തലമുടിയുള്ള ഗരിമ സിങ്ങ് ഉടനെ തിരിച്ചടിച്ചു. കനയ്യ താങ്കള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഗരിമ സിങ്ങ് പറഞ്ഞതോടെ കനയ്യയ അടങ്ങി.
















