തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായത് സുരക്ഷാവീഴ്ചയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവയ്‌ക്കണം.
ലാഘവത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ സ്വത്ത് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെക്കൊണ്ട് കഴിയില്ല.മുഖ്യമന്ത്രിയുടെ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രമേശ് പറഞ്ഞു.
ദേവസ്വം വിജിലന്‍സ് മാത്രം അന്വേഷിക്കേണ്ട കാര്യമല്ല ഇത്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്.തട്ടിപ്പുകാര്‍ക്ക് സിപിഎമ്മുമായും സര്‍ക്കാരുമായും ബന്ധമുണ്ടെന്നും രമേശ് ആരോപിച്ചു.
സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയും പ്രസിഡന്റും കൈ കഴുകാന്‍ ശ്രമിക്കുന്നു.ഇവരുടെ ഓരോ വിശദീകരണങ്ങളും പുതിയ ദുരൂഹതകള്‍ ഉണ്ടാക്കുന്നുവെന്നും രമേശ് പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്‌ക്ക് കേസെടുക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.
















