ഭോപ്പാല്‍: മധ്യപ്രദേശിലെ കുട്ടികളുടെ മരണങ്ങള്‍ക്ക് ചുമ സിറപ്പുകള്‍ കഴിക്കുന്നതുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് 12 മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ഡോ. രാജേന്ദ്ര ശുക്ല അറിയിച്ചു. അതില്‍ മൂന്ന് മരുന്നുകളുടെ റിപ്പോര്‍ട്ടുകളില്‍ കുട്ടികളുടെ മരണത്തിന് കാരണമായേക്കാവുന്ന ഒന്നും സൂചിപ്പിക്കുന്നില്ല. ബാക്കിയുള്ള ഒമ്പത് മരുന്നുകളുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്. അതിനുമുമ്പ് മരണത്തിന് യഥാര്‍ത്ഥ കാരണം എന്താണെന്ന് നിഗമനത്തിലെത്താന്‍ കഴിയില്ല. ചിലപ്പോള്‍ ഏതെങ്കിലും മരുന്നിന്റെ ചില ബാച്ചുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം, പക്ഷേ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വരുന്നതുവരെ ഒന്നും പറയാനാവില്ലെന്നും അദ്‌ദേഹം വ്യക്തമാക്കി.
















