എറണാകുളം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലെറിഞ്ഞവരെ കണ്ടെത്തിയത്.വിദ്യാര്‍ഥികള്‍ കല്ലെറിയുന്ന ദൃശ്യം പുറത്തു വന്നു.
വിദ്യാര്‍ത്ഥികളെ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി. അടുത്ത 15 ദിവസത്തേക്ക് കുട്ടികളെ കാക്കനാട് ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. മുതിര്‍ന്നവരെങ്കില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനും കളമശേരി റെയില്‍വേ സ്റ്റേഷനും ഇടയിലുണ്ടായ കല്ലേറില്‍ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.















