ന്യൂദല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാർഗെയെ വിളിച്ച് ഫോണിൽ സംസാരിച്ചുവെന്നും ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചുവെന്നും മോദി എക്സ് പോസ്റ്റിൽ കുറിച്ചു. ആരോഗ്യം മെച്ചപ്പെട്ട് വേഗം കർമനിരതനാകാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
Spoke to Kharge Ji. Enquired about his health and wished him a speedy recovery.
Praying for his continued well-being and long life.@kharge
— Narendra Modi (@narendramodi) October 2, 2025
അതേസമയം ഖാർഗെ ബുധനാഴ്ച പേസ്‌മേക്കർ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി അദ്ദേഹത്തിന്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും പറഞ്ഞു.
ഒക്ടോബർ മൂന്ന് മുതൽ മല്ലികാർജുൻ ഖാർഗെ കർമരംഗത്തേക്ക് തിരിച്ചെത്തുമെന്നും നേരത്തെ തീരുമാനിച്ച ചെയ്ത എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കടുത്ത പനിയെ തുടർന്നാണ് ഖാർഗെയെ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















