തിരുവനന്തപുരം: സ്വർണവിപണിയിൽ ഇന്ന് നേരിയ ഇടിവ്. ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87000 ത്തിന് മുകളിലാണ്. ഒക്ടോബര്‍ ആദ്യദിനം തന്നെ റെക്കോഡ് വിലയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ നിലവിലെ സ്ഥിതി സ്വര്‍ണവിലയില്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്തുമെന്നാണ് തെളിയിക്കുന്നത്.
ഇന്നലത്തെ റെക്കോഡ് വര്‍ദ്ധനവിന് ശേഷം ഇന്ന്ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം 10,930 രൂപയില്‍ നിന്ന് 10,880 രൂപയിലേയ്‌ക്കും പവന്‍ 87,440 രൂപയില്‍ നിന്ന് 87,400 രൂപയിലേയ്‌ക്കും എത്തി.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,869 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,880 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,902 രൂപയുമാണ്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹161 രൂപയും കിലോഗ്രാമിന് ₹1,61,000 രൂപയുമാണ്.
കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 84,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണുള്ളത്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ഒക്ടോബർ മാസത്തെ സ്വർണ വില (പവനിൽ)
ഒക്ടോബർ 01: 87,440
ഒക്ടോബർ 02: 87,040
















