ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഒക്ടോബർ 26, 27 തീയതികളിൽ ക്വാലാലംപൂരിൽ നടക്കുന്ന 47-ാമത് ആസിയാൻ ഉച്ചകോടിക്കിടെ ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചനകൾ. അമേരിക്ക ഭാരതത്തിനു മേൽ അധിക തീരുവ ചുമത്തിയതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. ജി 7 ഉച്ചകോടിയിൽ മുമ്പ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. യുഎസ് തീരുവകളുടെയും പിഴകളുടെയും ആഘാതം ലഘൂകരിക്കാൻ ഭാരതം ശ്രമിക്കുമ്പോഴും, അന്താരാഷ്‌ട്ര പദ്ധതികളിൽ ഭാരതത്തിന്റെ പിന്തുണ അമേരിക്ക തേടുമ്പോഴുമാണ് ഏറെ സാധ്യതകളുള്ള ചർച്ചകൾ നടക്കാനിട എന്നത് ഏറെ പ്രതീക്ഷയോടെയാണ് ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്.











