കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കാര്‍ ബസിന്റെ പിന്നാലെ വിട്ട് തടഞ്ഞ് നിര്‍ത്തി.പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത ജീവനക്കാരെ മന്ത്രി ശകാരിച്ചു.
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്.വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുന്‍വശമെന്ന് മന്ത്രി പറഞ്ഞു.നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആയൂരില്‍ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ബസ് മന്ത്രി തടഞ്ഞത്.
















