കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയർന്നു. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വില വര്‍ധിച്ചത് ആശങ്കകള്‍ ഇരട്ടിയാക്കുന്നു.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്‌ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.
















