ചെന്നൈ: കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതില്‍ തമിഴഗ വെട്രി കഴകം (ടിവികെ)പരാജയപ്പെട്ടുവെന്ന് ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി.
‘സ്വന്തം സുരക്ഷയ്‌ക്കായി ഒരു പാര്‍ട്ടി നേതാവ് സ്ഥലം വിടുന്നത് ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ്, രണ്ടാംനിര നേതാക്കളെങ്കിലും അവിടെ ഉണ്ടാകേണ്ടിയിരുന്നു. ഇരകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട വിജയ് യുടെ നടപടി മനുഷ്യത്വരഹിതമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
‘ദുഃഖിക്കുന്ന ആളുകള്‍ പിന്തുണയോ സഹായമോ തേടുകയായിരുന്നു, പക്ഷേ റാലിക്ക് ആഹ്വാനം ചെയ്ത പാര്‍ട്ടി, രണ്ടാം ലെവല്‍ നേതാക്കള്‍ പോലും, അവിടെ ഉണ്ടായിരുന്നില്ല. ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പഠിക്കണം. ദുരന്തത്തില്‍ ഡിഎംകെയെ എന്തിന് പഴിക്കണമെന്നും കനിമൊഴി ചോദിച്ചു.
















