കോട്ടയം: ചങ്ങനാശേരി സ്വദേശിനി ലണ്ടനില്‍ മരിച്ചു. ചങ്ങനാശേരി ചങ്ങങ്കേരി കുടുംബാംഗം സെബിന്‍ തോമസിന്റെ ഭാര്യ കാതറിന്‍ (30) ആണ് ലണ്ടനിലെ വൂള്‍വിച്ചില്‍ മരിച്ചത്. രക്താര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. ലണ്ടനിലെ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന കാതറിന്‍ നാട്ടില്‍ എംഎസ്സി കഴിഞ്ഞ് സാല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നതിനായാണ് ലണ്ടനില്‍ എത്തിയത്. 2023ലായിരുന്നു സെബിന്‍ തോമസുമായുള്ള വിവാഹം. 2024ല്‍ രോഗം തിരിച്ചറിഞ്ഞതുമുതല്‍ ചികിത്സയിലായിരുന്നു.
















