ദുബായ് : ഏഷ്യാ കപ്പിൽ കളിച്ചതിന് ലഭിച്ച മാച്ച് ഫീസ് ഇന്ത്യൻ സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നല്‍കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെ സമാന പ്രഖ്യാപനവുമായി പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയും എത്തിയിരുന്നു.
ഏഷ്യാ കപ്പിലെ മാച്ച് ഫീസ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ ബാധിക്കപ്പെട്ടവർക്ക് നൽകുമെന്നാണ് സല്‍മാന്‍ അലി ആഗ പ്രഖ്യാപിച്ചത് . നിരവധി പേരാണ് ഇതിനെ പരിഹസിച്ചത് . ബിജെപി നേതാവ് യുവരാജ് ഗോകുലും ഇതിനെ പരിഹസിച്ച് രംഗത്തെത്തി. മുഴുവന്‍ പേരുടെയും മാച്ച് ഫീ എന്ന് പറയുമ്പോള്‍ ഒരാള്‍ക്ക് രണ്ട് കിലോ ഗോതമ്പ് പൊടി വച്ചാണോ എന്നാണ് യുവരാജിന്റെ ചോദ്യം.
‘ പാക് ടീമിന്റെ മുഴുവന്‍ മാച്ച് ഫീയും ഓപ്പറേഷന്‍ സിന്ദൂറിലെ ഇരകള്‍ക്ക് നല്‍കുമെന്ന് പാക് കാപ്റ്റന്‍….
ഒന്നാമതായി പറയാനുള്ളത് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിയോടാണ്…. കടുത്ത പ്രതിഷേധം രേഖപ്പെടുത്തണം…. കാരണം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കാണ് വിമാനങ്ങള്‍ നഷ്ട്ടപ്പെട്ടതെന്ന് അങ്ങ് പറയുന്നതിന് വിരുദ്ധമാണ് സിന്ദൂറിന്റെ ഇരകള്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് അവര്‍ പറയുന്നത്….
സമ്മതിച്ച് കൊടുക്കരുതണ്ണാ….
രണ്ടാമതായി ചോദിക്കാനുളളത് പാക് കാപ്റ്റനോടാണ്….
മുഴുവന്‍ പേരുടെയും മാച്ച് ഫീ എന്ന് പറയുംബോള്‍ ഒരാള്‍ക്ക് രണ്ട് കിലോ ഗോതമ്പ് പൊടി വച്ചാണോ ????‘ എന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
















