Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗതകുമാരി കവിതകള്‍ക്ക് ചിത്രകലയുടെ ഭാവാനുഭവം: കൃഷ്ണപ്രിയയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 03:09 pm IST
in Samskriti

തിരുവനന്തപുരം: മലയാള കലാരംഗത്ത് സാഹിത്യത്തിന്റെയും ചിത്രകലയുടെയും ഭാവാനുഭവത്തിന്റെ സംഗമം അപൂര്‍വമായി മാത്രമാണ് സംഭവിക്കാറുള്ളത്. കവയിത്രി സുഗതകുമാരിയുടെ കവിതകളെ ആസ്പദമാക്കി ചിത്രകാരി കൃഷ്ണപ്രിയ സൃഷ്ടിച്ച ‘സുഗതം’ എന്ന പരമ്പര സാഹിത്യ-കലാസംഗമത്തിന് അപൂര്‍വവും ആഴമുള്ളതുമായ ഭാവുകത്വം സമ്മാനിച്ചിരിക്കുകയാണ്. സുഗതകുമാരിയുടെ കവിതകളില്‍ പതിഞ്ഞുനില്‍ക്കുന്ന പ്രകൃതിയോടുള്ള കരുതലും, മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങളും, ആത്മീയ അന്വേഷണങ്ങളും, കരുണയുടെ കരുത്തും കൃഷ്ണപ്രിയയുടെ ചിത്രങ്ങളില്‍ നിറം, രേഖ, പ്രതീകം, ചൈതന്യം എന്നീ രൂപങ്ങളില്‍ വീണ്ടും ജനിക്കുന്നു.

അക്രിലിക്, ഇങ്ക്, മെറ്റാലിക് ഘടകങ്ങള്‍, വസ്ത്രങ്ങള്‍, പഴയ പുസ്തകതാളുകള്‍, കണ്ടെത്തിയ കലാവസ്തുക്കള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന സംയോജനമാണ് കൃഷ്ണപ്രിയയുടെ കലാഭാഷയെ വേറിട്ട് നിര്‍ത്തുന്നത്. ദൃശ്യകലയെ വെറും ഭംഗിയുടെ ലോകത്ത് ഒതുക്കാതെ, കവിതയെപ്പോലെ ആത്മാവിലേക്ക് സ്പര്‍ശിക്കുന്ന ഒരു അനുഭവമാക്കി മാറ്റുന്നതാണ് ഓരോ ചിത്രങ്ങളും. ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള ആത്മീയ സമര്‍പ്പണം, പ്രകൃതിയോടുള്ള ഭക്തി, മനുഷ്യന്റെ പോരാട്ടങ്ങളും കരുണയും-എല്ലാം ചിത്രങ്ങളില്‍ പതിഞ്ഞുനില്‍ക്കുന്ന സന്ദേശങ്ങളാണ്.

മരത്തിനു സ്തുതി, രാത്രിമഴ, കറുപ്പ്, അമ്പലമണി, ഇത് മഹാഭാരതം, നന്ദി, മുത്തുച്ചിപ്പി, കണിക്കൊന്ന, ഒറ്റയ്‌ക്ക്, സ്‌നേഹത്തിനെന്തേ നിറം, നീലക്കുറിഞ്ഞി, കവിത, മരം, നിങ്ങള്‍ എന്റെ ലോകത്തെ എന്ത് ചെയ്തു?, കൃഷ്ണാ, നീ എന്നെ അറിയില്ല എന്നീ 15 സുഗതകുമാരി കവിതകളുടെ ദൃശ്യാവിഷ്‌കാരമാണ് കൃഷ്ണപ്രിയ നടത്തിയിരിക്കുന്നത്. കവിതയുടെ ആത്മാവിനെ നഷ്ടപ്പെടുത്താതെ പുതിയൊരു കലാനുഭവം സമ്മാനിക്കുന്നവയാണ് ഓരോ ചിത്രങ്ങളും.

ആധുനിക കലാരംഗത്ത് സാഹിത്യവും ആത്മീയതയും മനുഷ്യസ്നേഹവും ഒരുമിച്ച് ചേരുന്ന കലാഭാഷ സൃഷ്ടിക്കുന്ന അപൂര്‍വ കലാകാരിയാണ് ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണപ്രിയ. സുഗതകുമാരിയുടെ കവിതയെ ദൃശ്യകലയുടെ പുതിയ അധ്യായങ്ങളാക്കി മാറ്റിയ സൃഷ്ടി, മലയാളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ നിലാവെളിച്ചമായി പതിയും. കവിതയെയും ചിത്രത്തെയും വേര്‍തിരിക്കാതെ അവയെ ഏകാന്തമായൊരു സൗന്ദര്യാനുഭവത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോയ ‘സുഗതം’ പരമ്പര, ഭാവിയിലേക്കുള്ള കലാസമവായങ്ങള്‍ക്ക് മാതൃകയാകും.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചിത്രങ്ങള്‍ സ്വീകരിച്ച്, ആറന്മുളയിലെ സുഗതവനം ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സുഗതകുമാരി നവതി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുമ്മനം രാജശേഖരന് കൈമാറി. സംവിധായകനും പ്രഭാഷകനുമായ ശരത്. എ. ഹരിദാസൻ ആണ് ചിത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നാലുലക്ഷത്തോളം രൂപ നിര്‍മ്മാണ സാമഗ്രകള്‍ക്ക് മാത്രം ചെലവായി. ഡോ. ജി. ശങ്കര്‍, നിനു എസ്. ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

 

 

 

Tags: Sugathakumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കരുത്; സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സുഗത സ്മൃതി സദസ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു രാജ വര്‍മ്മ, കുമ്മനം രാജശേഖരന്‍, വേണുഗോപാല്‍ സി. ഗോവിന്ദ്, ഡോ. ഗോപിനാഥ് പനങ്ങാട്, രഞ്ജിത്ത് വാര്യര്‍ സമീപം
Kerala

സുഗതകുമാരിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ഡോ. കെ. ശിവപ്രസാദ്

സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി വാട്ടര്‍ മെട്രോയും നവതി ആഘോഷ സമിതിയും തിരഞ്ഞെടുത്ത 90 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്നലെ സംഘടിപ്പിച്ച സുഗത നവതിയാനം
News

കവിതകളില്‍ നിറഞ്ഞ് സുഗത നവതി യാനം: തുമ്പയും തുളസിയും പാടി വിദ്യാര്‍ത്ഥികള്‍

Varadyam

തീവെയിലത്തും തണല്‍ തൊടാതെ

Varadyam

മലയാള കവിതയുടെ ഗോപികാനക്ഷത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.