ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയെന്ന നാല്‍പ്പതുകാരിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകന്‍ ബെംഗളൂരില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് അറസ്റ്റു രേഖപ്പെടുത്തി. സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്.
മകള്‍ക്ക് ക്രിക്കറ്റ് കോച്ചിങ് നല്‍കാനെത്തിയ ഇയാള്‍ താനുമായി അടുപ്പം സ്ഥാപിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ച് കേരളത്തിലേക്കു മടങ്ങിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നറിഞ്ഞ് അഭയ് മാത്യു വിവാഹമോചനത്തിന് യുവതിയെ സഹായിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനംചെയ്തതിനെത്തുടര്‍ന്ന് അഭയ് മാത്യുവിനൊപ്പമായിരുന്നു യുവതി രണ്ടു വര്‍ഷമായി കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ഗര്‍ഭിണിയായതും പരാതിക്കിടയാക്കിയ സംഭവങ്ങള്‍ ഉണ്ടാകുന്നതും. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ കയ്യിലുണ്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നുവെന്നാണ് അഭയ് മാത്യു പറയുന്നത്.
















