സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തിലെ യെസ് ഭാരത് വെഡിങ് കളക്ഷന്‍ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് തന്ത്രപരമായി വസ്ത്രങ്ങള്‍ മോഷ്ടിച്ച ഫ്രണ്ട് ഓഫീസ് മാനേജര്‍ അറസ്റ്റില്‍. കൊല്ലം കടയ്‌ക്കല്‍ ഏറ്റിന്‍ കടവ് സുമയ്യ മന്‍സിലില്‍ ഷാദി അസീസ് (38) ആണ് അറസ്റ്റിലായത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് മറ്റു ജീവനക്കാര്‍ അറിയാതെ ഒന്നര മാസത്തിനുള്ളില്‍ ഇയാള്‍ ബില്ലടയ്‌ക്കാതെ കടത്തിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.
കടയിലെത്തുന്നവര്‍ സാധനങ്ങള്‍ വാങ്ങിയ ബില്ലിന്റെ കോപ്പി തരപ്പെടുത്തുകയും വസ്ത്രങ്ങള്‍ പാക്കിങ് സെക്ഷനില്‍ എത്തിക്കുകയും തുടര്‍ന്ന് ഈ ബില്‍ കാണിച്ച് വസ്ത്രങ്ങള്‍ കടത്തുകയുമായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
















