ന്യൂയോര്‍ക്ക്: വിദേശ നിര്‍മ്മിത സിനിമകള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ഈ പ്രഖ്യാപനം. മറ്റ് രാജ്യങ്ങള്‍ യുഎസ് സിനിമാ വ്യവസായത്തെ ‘മോഷ്ടിക്കുന്നു’വെന്ന് ട്രംപ് ആരോപിച്ചു. യു.എസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.’ഒരു കുഞ്ഞില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ നിര്‍മ്മാണ ബിസിനസ് അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചു,’ അദ്ദേഹം പറഞ്ഞു.
















