ഇസ്ലാമാബാദ് : ഏഷ്യാ കപ്പ് ഫൈനലിൽ ടീം ഇന്ത്യയുടെ വിജയത്തിനുള്ള അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി മോദി ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിച്ചത് പാക് നേതാക്കളെ ചൊടിപ്പിച്ചു. പ്രധാനമന്ത്രിയുടെ പരാമർശം ഏറ്റവും കൂടുതൽ കുറിക്ക് കൊണ്ടത് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെയാണ്. ക്രിക്കറ്റിന്റെ പേരിൽ പ്രധാനമന്ത്രി മോദി രാഷ്‌ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പോസ്റ്റിൽ രോഷം പ്രകടിപ്പിച്ച ഖ്വാജ ആസിഫ് ക്രിക്കറ്റിന്റെ സംസ്കാരവും ആത്മാവും നശിപ്പിക്കുന്നതിലൂടെ, സ്വന്തം രാഷ്‌ട്രീയത്തെ രക്ഷിക്കാൻ മോദി ഉപഭൂഖണ്ഡത്തിലെ സമാധാനത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെയും സാധ്യത നശിപ്പിക്കുകയാണ്. ഈ രീതിയിൽ സമാധാനവും ബഹുമാനവും പുനഃസ്ഥാപിക്കാൻ കഴിയില്ല എന്ന് ആസിഫ് എഴുതി.
അതേ സമയം പാകിസ്ഥാനെ തോൽപ്പിച്ച നടപടിയെ ഇന്ത്യൻ നേതാക്കൾ ഒന്നടങ്കം പ്രശംസിച്ചു. പ്രധനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ , അഭിഷേക് ബച്ചൻ തുടങ്ങിയവർ പ്രശംസിച്ചു.
















