തിരുവനന്തപുരം:ശബരിമലയില്‍ കാണാതായ ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്.
ഈ മാസം പതിമൂന്നിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. പീഠങ്ങള്‍ കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പറഞ്ഞത്. ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ആരോപണം .
പീഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിലും വിവാദം ഉണ്ടായതിനെ തുടര്‍ന്നാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.സഹോദരിയുടെ വീട്ടില്‍ പീഠം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
















