കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക പ്രവർത്തകനുമായിരുന്നു ദാമോദരൻ.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതു ദർശനം ഞായർ രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍ നടക്കും. സംസ്കാരം തിങ്കൾ രാവിലെ പത്തിന്.
പി.കെ. സുധീർ ഏക മകനാണ്. ധന്യ സുധീർ മരുമകള്‍ ആണ്. മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ ഇ. നാരായണൻ മാസ്റ്റർ, ഇ. ബാലൻ നമ്പ്യാർ എന്നിവർ സഹോദരങ്ങളാണ്.
















