കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ ഓട്ടോസ്റ്റാന്റിലാണ് സംഭവം.
ഇതേ സറ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സാദിക് രാത്രി കാലത്ത് ഓട്ടോറിക്ഷ ട്രിപ്പ് നടത്തുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ആലുവ എസ്എന്‍ പുരം നെടുംപിള്ളി ചാലില്‍ സമീര്‍ (42), പള്ളുരുത്തി നികത്തില്‍ വലിയവീട്ടില്‍ അബ്ദു (37) എന്നിവരും സാദികും തമ്മിലാണ് തര്‍ക്കം നടന്നത്.
ഇതിനിടെ,സമീറും അബ്ദുവും ചേര്‍ന്ന് സാദികിനെ മര്‍ദ്ദിച്ചെന്നാണ് പരാതി.സംഭവത്തിന് പിന്നാലെ സാദിക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















