തിരുവനന്തപുരം: അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ലോകം ആദരിക്കുന്ന അമ്മയാണ് മാതാ അമൃതാനന്ദമയി.സംസ്ഥാന സര്‍ക്കാര്‍ അവരെ ആദരിക്കുകയാണ് ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയിയെ ആദരിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ കായംകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റ്. അമൃതാനന്ദമയി എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിനാല്‍ തങ്ങള്‍ ആദരിച്ചു.
അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. തന്നെയും ചുംബിച്ചു. തന്റെ അമ്മ തന്നെ ചുംബിക്കുന്നത് പോലെയാണ് കണ്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
അവര്‍ ദൈവം ആണോ അല്ലയോ എന്നത് തന്റെ വിഷയമല്ല.അവര്‍ ദൈവം ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. താന്‍ അമ്മയ്‌ക്ക് ഷാള്‍ ഇട്ട ശേഷം ഉമ്മ നല്‍കി. അമ്മയുടെ സ്ഥാനത്ത് നില്‍ക്കുന്ന ആള്‍ക്ക് ഉമ്മ നല്‍കിയത് പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
















