മുംബൈ: കൊങ്കണ്‍ 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (കെആര്‍സിഎല്‍) ടെന്‍ഡര്‍ ക്ഷണിച്ചു. കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍ (112 കിമീ), മഹാരാഷ്‌ട്രയിലെ വൈഭവാടി റോഡ്-മജോര്‍ഡ (151 കിമീ) എന്നീ ഭാഗങ്ങളിലാണ് സാധ്യതാപഠനത്തിനു തുടക്കമിടുന്നത്. 55 ട്രെയിനുകള്‍ കൊങ്കണ്‍ വഴിയാണ് ഓടുന്നത്. ഇതില്‍ 28 എണ്ണം കേരളത്തിലൂടെയും. ഇരട്ടപ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയ സമയ ലാഭമാണ് ഉണ്ടാവുക.
മംഗളൂരു തൊക്കൂര്‍-റോഹ വരെയുള്ള 741 കിലോമീറ്റര്‍ ദൂരം വരുന്ന റൂട്ടില്‍ നിലവില്‍ 55 കിലോമീറ്ററിലാണ് ഇരട്ടപ്പാതയുള്ളത്.















