തൊടുപുഴ: 2024ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഒരിക്കല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി പീരുമേട് സബ് ജയിലില്‍ തൂങ്ങിമരിച്ചു. കുമളി സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്.
അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാര്‍ ടോയ്‌ലെറ്റില്‍ കയറുപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സഹതടവുകാര്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നു. കുമളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കുമാറിനെ ഒരു വര്‍ഷമായിട്ടും ജാമ്യത്തിലിറക്കാന്‍ ആരുമുണ്ടായിരുന്നില്ല.
















