കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിപിഒ ജിജിന്‍, സിപിഒ ഷിനില്‍ എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടേതാണ് നടപടി.
പയ്യന്നൂരിലെ മോഷണ കേസില്‍ പിടിയിലായ തീവെട്ടി ബാബുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്ഷപെട്ടത്. പൊലീസുകാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണ് കണ്ണുവെട്ടിച്ച് ബാബു രക്ഷപെടുകയായിരുന്നു.എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പൊലീസ് പിടികൂടി.
പരിയാരത്തിന് സമീപം എമ്പേറ്റില്‍ നിന്നാണ് ബാബുവിനെ പിടികൂടിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു.
















