പാലക്കാട് :മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തളളി സിപിഎം നേതാവ് എ കെ ബാലന്‍.ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ വിശ്വാസിയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
പിണറായി വിജയന്‍ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് എ കെ ബാലന്‍ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നു.എന്നാല്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണെന്നും എ കെ ബാലന്‍ പറഞ്ഞു.
പിണറായി വിജയന്‍ കേവലഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ്.പ്രസവ വാര്‍ഡിന് മുമ്പില്‍ ഇവിടെ പ്രസവം സ്ത്രീകള്‍ക്കു മാത്രം എന്ന് എഴുതി വയ്‌ക്കേണ്ടതില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.















