കോട്ടയം: ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു. പുളിയന്‍മല ക്രൈസ്റ്റ് കോളേജ് ബി.ബി.എ അധ്യാപകനും കുമളി മുരിക്കടി സ്വദേശിയുമായ ജോയ്സ് പി. ഷിബു (25) ആണ് മരിച്ചത്. പുളിയന്‍മല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വരുന്നതിനിടെ ജോയ്സിന്റെ ബൈക്ക് മുന്നില്‍ പോയ ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം റോഡിലേയ്‌ക്ക് മറിയുകയും എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് ജോയ്സ്.
















