പാലക്കാട്: ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു തനിക്കെതിരെ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ എം പിയുടെ പ്രതികരണം. സുരേഷ് ബാബു ഉന്നയിച്ചത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
ഇക്കാര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി ആരാഞ്ഞു.
















