പെരുമ്പാവൂർ : വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ അയൽവാസി അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം മുടിക്കൽ പെരിയാർ ജംഗ്ഷന് സമീപം ചക്കാലപ്പറമ്പിൽ വീട്ടിൽ റോയി (54) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചെവ്വാഴ്ച ഉച്ചയ്‌ക്ക് പരാതിക്കാരിയായ വയോധിക വാടകയ്‌ക്കു താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അവർ ധരിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ഇൻസ്പെക്ടർ റ്റി. എം സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്
















