തിരുവനന്തപുരം: വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി നജീബ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സെല്ലില്‍ അടച്ചിരിക്കെ ഇയാള്‍ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സെല്‍ തുറന്ന് ഇലാസ്റ്റിക് വള്ളി അഴിച്ചുമാറ്റി.കാട്ടാക്കട ഡിവൈഎസ്പി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു.
മദ്യലഹരിയില്‍ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയില്‍ താമസിക്കുന്ന വൃദ്ധയെയാണ് പീഡിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുറത്ത് പോയിരുന്ന വയോധികയുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ നജീബ് ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് ബഹളം വച്ച് നാട്ടുകാരെ വിളിച്ചു വരുത്തി.
















