കോട്ടയം:പൊലീസ് ജീപ്പില്‍ കെഎസ്ആര്‍ടിസി ബസ് ഉരസിയെന്ന് ആരോപിച്ച് ഡ്രൈവറെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. മൂന്നാര്‍- ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ പി.കെ. വേലായുധനാണ് മര്‍ദനമേറ്റത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. കണ്ണിനും തലയ്‌ക്കും പരിക്കേറ്റ ഡ്രൈവര്‍ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തവെ ഉല്ലലക്ക് സമീപമായിരുന്നു സംഭവം. ബസ് പൊലീസ് ജീപ്പിന്റെ വശതത്തെ കണ്ണാടിയില്‍ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വേലായുധന്‍ വെളിപ്പെടുത്തി.
















