ന്യൂദല്‍ഹി : ഇന്ത്യയുടെ വിദേശനയത്തിന് ഇപ്പോള്‍ നട്ടെല്ലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവിന്റെ കാലത്തുള്ള വിദേശനയമല്ല മോദിയുടേതെന്നും അമിത് ഷാ പറഞ്ഞു. എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ കന്‍വാലുമായി നടത്തിയ അഭിമുഖത്തിലാണ് അമിത് ഷാ ഈ അഭിപ്രായപ്രകടനം നടത്തിയത്.
“ഇന്ത്യയുടെ വിദേശനയത്തിന് നട്ടെല്ലുണ്ടാക്കാന്‍ മോദി ഏറെ പ്രയത്നിച്ചിട്ടുണ്ട്. ഇതിന്റെ ഫലം തീര്‍ച്ചയായും മോദിയ്‌ക്ക് അനുകൂലമായിരിക്കും.. മറ്റ് പ്രധാനമന്ത്രിമാരുമായി മോദിയെ താരതമ്യം ചെയ്താലും മോദിയ്‌ക്കായിരിക്കും മുന്‍തൂക്കം.”- അമിത് ഷാ പറഞ്ഞു.
“നെഹ്രു ഏകദേശം 16 വര്‍ഷത്തോളംഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു, 11 വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന മോദി ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തിയാണ്. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഗുജറാത്തിലെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. “- അമിത് ഷാ പറഞ്ഞു.
















