ന്യൂദല്‍ഹി: പൊതുപണം ഉപയോഗിച്ച് പൊതുസ്ഥലത്ത് കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതി. പ്രതിമ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുന്‍കാല നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. തിരുനെല്‍വേലി ജില്ലയിലെ വല്ലിയൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപം കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അനുമതി തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഹര്‍ജി പിന്‍വലിച്ച്, ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
















